കുവൈത്ത് സിറ്റി :കുവൈത്തിൽ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു. കൊച്ചി വൈപ്പിൻ സ്വദേശി expat സേവ്യർ അപ്പച്ചൻ അത്തിക്കുഴി ആണ് മരിച്ചത്. 52 വയസ്സായിരുന്നു. മംഗഫ് പ്രദേശത്ത് റോഡ് മുറിച്ചു കടക്കുമ്പോളാണ് ഇദ്ദേഹത്തെ വാഹനമിടിച്ചത്. ഇന്നലെ വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. സേവ്യർ അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഹെസ്‌കോ കമ്പനിയിൽ സീമേൻ ആയി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn