മക്ക; കുടുംബത്തോടൊപ്പം ഉംറ ചെയ്യാനായി എത്തിയ പ്രവാസി മലയാളിയുടെ മകൻ കുഴഞ്ഞ് വീണ് മരിച്ചു umrah. കോഴിക്കോട് മുക്കം കാരശ്ശേരി കക്കാട് സ്വദേശി മുക്കൻതൊടി നാസറിന്റെ മകൻ അബ്ദുൽ റഹ്മാൻ ആണ് മക്കയിൽ മരിച്ചത്. 9 വയസ്സായിരുന്നു. മാതാവ് ഖദീജയ്ക്കും സഹോദരങ്ങൾക്കും ഒപ്പമാണ് റഹ്മാൻ ഉംറ ചെയ്യാനെത്തിയത്. തിങ്കളാഴ്ച ഉംറ നിർവഹിച്ച് മുറിയിലെത്തി വിശ്രമം കഴിഞ്ഞു മസ്ജിദുൽ ഹറാമിലേയ്ക്ക് മഗ്‌രിബ് നമസ്‍കാരത്തിനായി നടക്കവെയാണ് കുട്ടി കുഴഞ്ഞു വീണത്. ഉടൻ മക്ക കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെ നിന്ന് പിന്നീട് മെറ്റെർനിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രിയിലേക്ക് മാറ്റി. പിതാവ് മുക്കൻതൊടി നാസർ ഹാഇലിൽ ജോലിചെയ്യുകയാണ്. ഇദ്ദേഹവുെ കുടുംബത്തോടൊപ്പം മക്കയിലുണ്ട്. നിലവിൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn