കുവൈത്ത് സിറ്റി; കാർ ഇൻഷുറൻസ് പോളിസികളുടെ പ്രീമിയം വില വർധിപ്പിക്കാനുള്ള car insurance തീരുമാനം ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് താൽക്കാലികമായി നിർത്തിവച്ചു. ആഭ്യന്തര മന്ത്രാലയവുമായി സംയുക്ത പഠനം പൂർത്തിയാകുന്നതുവരെ ഇൻഷുറൻസ് പ്രീമിയം തുക വർധിപ്പിക്കാനുള്ള തീരുമാനത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള തീരുമാനം ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റിനായുള്ള ഹയർ കമ്മിറ്റി ചെയർമാൻ മുഹമ്മദ് അൽ-ഒതൈബി ആണ് പുറപ്പെടുവിച്ചത്. നേരത്തെ, സ്വകാര്യ വാഹനങ്ങളുടെ വാർഷിക ഇൻഷുറൻസ് ഫീസ് ഏപ്രിൽ 16 മുതൽ കെഡി 19 ൽ നിന്ന് 32 കെഡിയായി ഉയർത്താനുള്ള തീരുമാനത്തിന് ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് അംഗീകാരം നൽകിയിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn