കുവൈത്ത് സിറ്റി: വഫ്ര, അഹ്മദി മേഖലകളിൽ പൊതു സുരക്ഷ വിഭാഗം നടത്തിയ വാഹനപരിശോധനയിൽ ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിച്ചതിന് ആറുപേരെ പിടികൂടി. ഇതിൽ പ്രായപൂർത്തിയാകാതെ വാഹനം ഓടിച്ചവരെ ജുവനൈൽ പ്രൊട്ടക്ഷൻ ഡിപ്പാർട്മെന്റിലേക്കു കൈമാറി. അശ്രദ്ധ, എക്സ്ഹോസ്റ്റിൽനിന്നുള്ള ശല്യപ്പെടുത്തുന്ന ശബ്ദങ്ങൾ തുടങ്ങിയ നിയമങ്ങൾ ലംഘിച്ച 18 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. 90 ട്രാഫിക് ലംഘന കേസുകളും രജിസ്റ്റർ ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn