കുവൈത്ത് സിറ്റി; കുവൈത്തിൽ പ്രവാസികളുടെ ഏകദേശം 10,000 വർക്ക് പെർമിറ്റുകൾ റദ്ദാക്കാൻ international mobility program പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) ഒരുങ്ങുന്നു. ഈദുൽ ഫിത്തർ അവധിക്ക് ശേഷമായിരിക്കും റദ്ദാക്കൽ നടപടികൾ നടക്കുക. വർക്ക് പെർമിന്റ് നടപടി ക്രമങ്ങൾ വിശദീകരിക്കുന്ന ആർട്ടിക്കിൾ 35നെ അടിസ്ഥാനമാക്കിയായിരിക്കും അതോറിറ്റി നടപടിയെടുക്കുക. ആറുമാസത്തിലധികം ഒരു വ്യക്തി രാജ്യത്തിന് പുറത്താണെങ്കിൽ അദ്ദേഹത്തിന്റെ വർക്ക് പെർമിറ്റ് അതോറിറ്റിക്ക് സ്വയമേവാ റദ്ദാക്കാൻ കഴിയുമെന്നതാണ് വ്യവസ്ഥ. അല്ലെങ്കിൽ ഈ തൊഴിലാളിക്ക് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസിയിൽ നിന്ന് ഒരു ഇളവ് ലഭിക്കേണ്ടതുണ്ട്. തൊഴിലാളി വിദേശത്തായിരിക്കുമ്പോഴോ അല്ലെങ്കിൽ ഏതെങ്കിലും കാരണത്താൽ നാടുകടത്തപ്പെടുകയോ ചെയ്താൽ പെർമിറ്റ് റദ്ദാക്കാൻ കഴിയും. മറ്റ് കാരണങ്ങളെ മുൻ നിർത്തി വർക്ക് പെർമിറ്റുകൾ റദ്ദാക്കുന്ന കാര്യങ്ങളും അടുത്ത മാസം മുതൽ അതോറിറ്റി പരിശോധിച്ച് തീരുമാനമെടുക്കും. യഥാർത്ഥ ഡാറ്റയും ഡോക്യുമെന്റുകളും നൽകുന്നതിലെ പരാജയവും അൺക്രെഡിറ്റഡ് വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളിലെ പ്രശ്നങ്ങളുമെല്ലാം വർക്ക് പെർമിറ്റ് റദ്ദാക്കാൻ ഉതകുന്ന കാരണങ്ങളിൽ ഉൾപ്പെടുന്നു. തൊഴിലാളിയുടെ അക്കാദമിക് സർട്ടിഫിക്കറ്റിന്റെ കൃത്യതയില്ലായ്മയോ പ്രൊഫഷണൽ ടെസ്റ്റുകളിൽ വിജയിക്കുന്നതിൽ പരാജയപ്പെടുകയോ ചെയ്തുകൊണ്ട് നിയമം ലംഘിക്കുന്ന രീതിയിൽ മുമ്പ് വർക്ക് പെർമിറ്റ് നേടിയതായി കണ്ടെത്തുകയോ ചെയ്താലും ഇത്തരക്കാർക്കെതിരെ നടപടിയുണ്ടാകും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn