കുവൈത്ത് സിറ്റി: കുവൈത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് ആയിരത്തോളം ശുചീകരണ തൊഴിലാളികളെ kuwait job റിക്രൂട്ട് ചെയ്യുന്നു. ഇതിനായി മന്ത്രാലയത്തിലെ വിദേശ വിദേശ കരാർ സമിതി അംഗങ്ങൾ ഇന്ത്യയിലെത്തും. അടുത്തമാസത്തോടെയാണ് അധികൃതർ ഇന്ത്യയിലേക്ക് എത്തുന്നത്. 990 ശുചീകരണ തൊഴിലാളികളെയാണ് നേരിട്ട് നിയമിക്കുക. പുതിയ അധ്യയന വർഷത്തേക്ക് സ്ത്രീകളും പുരുഷന്മാരുമായവരെയാണ് തെരഞ്ഞെടുക്കുന്നത്. ഇതിനായുള്ള കരാറിൽ ഏർപ്പെടുന്നതിനു വേണ്ടിയാണ് സമിതി അംഗങ്ങൾ ഇന്ത്യയിലെത്തുന്നത്. തൊഴിലാളികളുമായി നേരിട്ടായിരിക്കും കരാർ ഉണ്ടാക്കുന്നത്. പ്രതിമാസം 190 ദിനാർ ആണ് ശമ്പളം ആയി നിശ്ചയിച്ചിരിക്കുന്നത്. സമിതി അംഗങ്ങളുടെ യാത്ര ക്രമീകരണങ്ങളും കരാറിന്റെ അംഗീകാരവും ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനു ദില്ലിയിലേ കുവൈത്ത് എംബസിയും വിദേശകാര്യ മന്ത്രാലയവും കുവൈത്തിലെ ഇന്ത്യൻ എംബസിയുമായി ഏകോപനം നടത്തി വരികയാണ്. വിദ്യാഭ്യാസ മന്ത്രാലയം ശുചീകരണ തൊഴിലാളികളുടെ കരാർ കൊവിഡ് കാലത്ത് താൽക്കാലികമായി നിർത്തിയതോടെയാണ് ശുചീകരണ തൊഴിലാളികളില്ലാതെ പ്രതിസന്ധി രൂക്ഷമായത്. നിലവിലുള്ള 5 കമ്പനികളുമായുള്ള ക്ലീനിംഗ് കരാറുകൾ 3 വർഷത്തേക്ക് നീട്ടുവാനും മന്ത്രാലയത്തിന് ആലോചനയുണ്ടെന്നാണ് വിവരം. 6 വിദ്യാഭ്യാസ ജില്ലകൾക്കായുള്ള മൊത്തം ശുചീകരണ കരാറുകളുടെ ആകെ തുക 30 ദശലക്ഷം ദിനാറിൽ കൂടുതലാണെന്ന് വിദ്യാഭ്യാസ മന്ത്രാലയ അധികൃതർ ചൂണ്ടിക്കാട്ടി .
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn