കുവൈത്ത് സിറ്റി; രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ, കടമകൾ എന്നിവ സംബന്ധിച്ച് മാർഗനിർദ്ദേശങ്ങൾ expat പുറത്തിറക്കി കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ. തൊഴിലാളികൾ തങ്ങളുടെ തൊഴിലുടമയുമായുള്ള തൊഴിൽ കരാറിന്റെ ഒരു കോപ്പി കൈവശം കരുതേണ്ടതാണ്. ഈ കരാറിലെ വിവരങ്ങൾ, കാലാവധി എന്നിവ കൃത്യമാണെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്ന് അധികൃതർ വ്യക്തമാക്കി. പാസ്സ്പോർട്ട് എപ്പോഴും നിങ്ങളുടെ കൈവശം കരുതേണ്ടതാണ്. ഇത് മറ്റുള്ളവർക്ക് നൽകരുതെന്നും നിർദേശത്തിൽ പറയുന്നു. തൊഴിൽ കരാറിന്റെ കാലാവധി നിലനിൽക്കുന്ന സാഹചര്യത്തിൽ മതിയായ കാരണങ്ങളില്ലാതെ തൊഴിലെടുക്കുന്നതിൽ നിന്ന് വിട്ട് നിൽക്കുന്നത് പിരിച്ച് വിടലിന് ഇടയാക്കുന്നതാണ്. പെയ്ഡ് പൊതു അവധിദിനങ്ങളിലെ ലീവിന് തൊഴിലാളിയ്ക്ക് അവകാശമുണ്ടായിരിക്കുന്നതാണ്. തൊഴിലുടമയുമായുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന് കുവൈറ്റ് ലേബർ റിലേഷൻസ് വകുപ്പിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. തൊഴിലിടങ്ങളിലും മറ്റും ആൾക്കൂട്ടം സൃഷ്ടിച്ച് കൊണ്ട് പ്രതിഷേധിക്കുന്നതിന് പകരം, കുവൈത്ത് ലേബർ റിലേഷൻസ് വകുപ്പ് വഴി അവകാശങ്ങൾ നേടിയെടുക്കാമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn