കുവൈറ്റ് സിറ്റി: കുവൈത്തിൽ പ്രവാസി വീട്ടുജോലിക്കാരിയെ തൊഴിൽ ഉടമയുടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി expat. ഏഷ്യക്കാരിയായ യുവതിയെയാണ് വാഹയിലെ തൊഴിലുടമയുടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഷീറ്റാണ് യുവതി തൂങ്ങാൻ ഉപയോഗിച്ചത്. പ്രാഥമിക അന്വേഷണത്തിൽ ഷീറ്റ് ഇവർ മുറിയുടെ സീലിംഗിലും പിന്നീട് കഴുത്തിലും കെട്ടിയതായി കണ്ടെത്തി. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് യൂണിറ്റിനാണ് യുവതിയുടെ ആത്മഹത്യ സംബന്ധിച്ച വിവരം ലഭിച്ചത്. തൊഴിൽ ഉടമയാണ് തന്റെ വീട്ടുജോലിക്കാരി അവളുടെ മുറിയിൽ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയതും പൊലീസിനെ അറിയിച്ചതും.. വീട്ടുജോലിക്കാരിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ച സാഹചര്യം കണ്ടെത്താൻ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം തുടരുകയും ചെയ്യും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5