കുവൈത്ത്: കുവൈത്ത് ഉൾക്കടലിൽ റെഡ് ടൈഡ് പ്രതിഭാസം ഉണ്ടായതായി എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി red tide. സമുദ്രോപരി തലത്തിൽ ചുവന്ന നിറത്തിൽ കാണപ്പെടുന്ന പ്രതിഭാസമാണിത്. പാരിസ്ഥിതിക പ്രശ്നങ്ങൾ മറൈൻ എൺവയോൺമെൻറിനെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും അതാകാം ഇത്തരം പ്രതിഭാസങ്ങൾക്ക് കാരണമെന്നും അധികൃതർ വ്യക്തമാക്കി. അടുത്ത നാളുകളിൽ താപനിലയിലുണ്ടായ മാറ്റവും ഉയർന്നതും സമുദ്ര പരിസ്ഥിതിയെ മാറ്റിമറിച്ചുവെന്നും വെള്ളത്തിൽ ലയിക്കുന്ന ഓക്സിജന്റെ അളവ് കുറയുന്നതിന് കാരണമായെന്നും അതോറിറ്റി വ്യക്തമാക്കി. പാരിസ്ഥിതിക സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുള്ള സർവേകളിലാണ് ഇക്കാര്യം കണ്ടെത്തിയത്. കടലിൽ വിവിധ തരം മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതായും അതോറിറ്റി വ്യക്തമാക്കി. അതോടൊപ്പം, കഴിഞ്ഞ ദിവസം അൽ ദോഹ ബീച്ച് വരെ നീളുന്ന അൽ സലാം ബീച്ചിൽ വിവിധയിനം മത്സ്യങ്ങളെ ചത്ത നിലയിൽ കണ്ടെത്തി. ടിന്നുകൾ, മീൻ വലകൾ, പ്ലാസ്റ്റിക് കുപ്പികൾ, ബാഗുകൾ തുടങ്ങി എല്ലാത്തരം മലിനീകരണ വസ്തുക്കളും കടൽത്തീരത്ത് അടിഞ്ഞ നിലയിൽ കണ്ടെത്തി. ഇവിടെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തതിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5