കുവൈത്ത് സിറ്റി : കുവൈത്തിലെ സാൽമിയയിൽ മലയാളി ദമ്പതികളെ താമസ്ഥലത്ത് മരിച്ച നിലയിൽ expat കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കുറ്റാന്വേഷണ വിഭാഗം അറിയിച്ചു. പത്തനംതിട്ട മല്ലശേരി പൂങ്കാവ് പുത്തേത് പുത്തൻവീട്ടിൽ സൈജു സൈമണും ഭാര്യ ജീനയുമാണ് മരിച്ചത്. താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിലാണ് സൈമണിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതേ തുടർന്ന് പോലീസ് എത്തുകയും ഇവർ താമസിച്ചിരുന്ന മുറിയുടെ വാതിൽ തുറക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ വാതിൽ അകത്ത് നിന്ന് പൂട്ടിയതിനാൽ വാതിൽ പൊളിച്ച് അകത്ത് കയറേണ്ടി വന്നു. വീടിനകത്ത് സൈമണിന്റെ ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആരോഗ്യ മന്ത്രാലയത്തിൽ ആംബുലൻസ് വിഭാഗത്തിൽ ജീവനക്കാരനാണ് സൈമൺ. സ്വകാര്യ വിദ്യാലത്തിൽ ഐ. ടി. വിഭാഗം ജീവനക്കാരിയാണ് ജീന. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഇവർ തമ്മിൽ വിവാഹിതരായത്. സൈമണ് ആദ്യ വിവാഹത്തിൽ രണ്ട് മക്കളുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5