കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം road. ഒരാൾക്ക് പരിക്കേറ്റു. അൽ വഫ്ര റോഡിലാണ് അപകടമുണ്ടായത്. സബാഹ് അൽ അഹമ്മദ് ഏരിയക്ക് എതിർവശത്ത് വച്ച് വെള്ളിയാഴ്ചയാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. ഒരു കാർ പൂർണമായി തകരുകയും മറ്റേ വാഹനത്തിന്റെ മുൻഭാഗത്തിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അപകട വിവരമറിഞ്ഞ ഉടനെ സെൻട്രൽ ഓപറേഷൻസ് ഡിപ്പാർട്മെന്റ് തൊട്ടടുത്ത ഫയർ സ്റ്റേഷൻ ജീവനക്കാരോട് സ്ഥലത്തെത്താൻ നിർദേശം നൽകി. സ്ക്വാഡ് എത്തിയപ്പോൾ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച നിലയിലായിരുന്നതായും ഉടൻ നടപടികൾ സ്വീകരിച്ചതായും വകുപ്പ് അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5