കുവൈത്ത് സിറ്റി: കുവൈത്തിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫിസുകളിൽ പരിശോധ നടത്തുകയും domestic worker 22 ഓഫിസുകൾക്ക് പിഴ ചുമത്തുകയും ചെയ്തു. 13 തൊഴിലാളികളെ സസ്പെൻഡ് ചെയ്തു. പിടിയിലായവരെ നാടുകടത്തുന്നതിനായി തൊഴിലാളി അഭയകേന്ദ്രത്തിലേക്കു മാറ്റി. ആറു മാസത്തേക്ക് ഓഫിസ് പെർമിറ്റുകൾ സസ്പെൻഡ് ചെയ്തു. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ആണ് പരിശോധന നടത്തിയത്. ജോയന്റ് കമ്മിറ്റിയുമായി ഏകോപിപ്പിച്ച് ഹവല്ലി, ഫർവാനിയ, അഹമ്മദി ഗവർണറേറ്റുകളിലാണ് പരിശോധന നടത്തിയത്. ഇത്തരത്തിൽ നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5