കുവൈത്ത് സിറ്റി : കുവൈത്ത് വിമാനത്താവളത്തിൽ എത്തിയ ഇരുപത്തിയഞ്ചോളം ഫിലിപ്പീനോ പൗരന്മാരെ തിരിച്ചയച്ചു kuwait airport. ഇവരിൽ ഭൂരിഭാഗം പേരും ഗാർഹിക ജോലിക്കായി പുതിയ വിസയിൽ എത്തിയവരാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം കുവൈത്തിൽ നിലവിൽ താമസരേഖ ഉള്ളവർക്ക് ഒഴികെ എല്ലാ ഫിലിപ്പീനോ പൗരന്മാർക്കും രാജ്യത്തേക്കുള്ള പ്രവേശനം വിലക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി. ഫിലിപ്പീനോ തൊഴിലാളികൾക്ക് കുവൈത്ത് സർക്കാർ ചൊവ്വാഴ്ച വിസ നിരോധനവും ഏർപ്പെടുത്തിയിരുന്നു. ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നിർദേശത്തെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5