കെഎസ്ആർടിസി ബസിൽ നഗ്നതാപ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. കോഴിക്കോട് ചേവായൂർ സ്വദേശി സവാദിനെയാണ് ksrtc എറണാകുളത്ത് പൊലീസ് പിടികൂടിയത്. നന്ദിത ശങ്കര എന്ന യുവതിയുടെ പരാതിയിലാണ് നടപടി. ചൊവ്വാഴ്ച ഉച്ചയോടെ ദേശീയപാതയിൽ അത്താണിയിലാണ് സംഭവം. തൃശൂരിൽനിന്നു കൊച്ചിയിലേക്കു കെഎസ്ആർടിസി ബസിൽ യാത്രചെയ്യുമ്പോഴായിരുന്നു യുവതിക്ക് സഹയാത്രികനിൽനിന്നു മോശം അനുഭവമുണ്ടായത്. അങ്കമാലിയിൽ നിന്നാണ് യുവാവ് ബസിൽ കയറിയത്. മൂന്നുപേർക്ക് ഇരിക്കാവുന്ന സീറ്റിൽ പരാതിക്കാരിക്കും മറ്റൊരു പെൺകുട്ടിക്കും ഇടയിലാണ് യുവാവ് ഇരുന്നത്.തുടർന്ന് സവാദ് നഗ്‌നത പ്രദർശിപ്പിക്കാൻ ശ്രമിച്ചതോടെ യുവതി സീറ്റിൽനിന്ന് ചാടി എഴുന്നേറ്റു. പെട്ടെന്ന് അത്താണി സിഗ്‌നലിൽ ബസ് നിർത്തിയപ്പോൾ സവാദ് പുറത്തേക്ക് ഇറങ്ങിയോടി. പിന്നാലെ ഓടിച്ചെന്ന് കണ്ടക്ടർ പ്രദീപ് പിടിച്ചെങ്കിലും സവാദ് കുതറി ഓടി. ഒട്ടുമിക്ക സന്ദർഭങ്ങളിലും അവിടം കൊണ്ട് അവസാനിക്കുമായിരുന്ന പരാതിയെ അങ്ങനെ കൈവിട്ട് കളയാൻ പ്രദീപും തയാറായില്ല. പ്രതിയുടെ തൊട്ടുപിന്നാലെ പ്രദീപും കെഎസ്ആർടിസി ഡ്രൈവറും വെച്ചുപിടിച്ചു. ഒടുവിൽ ഒരു കിലോമീറ്ററോളം പിന്നാലെ ഓടി പ്രതിയായ സവാദിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച് തങ്ങളുടെ ബസിലെ യാത്രക്കാരിക്ക് നീതി ഉറപ്പാക്കി ഇരുവരും. കണ്ടക്ടറുടെ ഈ സമയോചിത ഇടപെടലിന് കൈയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. ബസിലുണ്ടായ അതിക്രമത്തെക്കുറിച്ച് യാത്രക്കാരിയായ പെൺകുട്ടി സമൂഹമാധ്യമത്തിൽ ദൃശ്യങ്ങളോടെ പോസ്റ്റ് ഇട്ടിരുന്നു. ഇതോടെ നിരവധി പേരാണ് പെൺകുട്ടിക്ക് പിന്തുണയുമായി എത്തിയത്. യുവാവിനെതിരെ നിയമപരാമായി മുന്നോട്ടു പോകുമെന്നും പ്രതിയെ കുടുക്കാൻ സഹായകമായത് കണ്ടക്ടറായ കെ കെ പ്രദീപിന്റെ ഇടപെടലാണെന്നും നന്ദിത വ്യക്തമാക്കി. ആദ്യം പതറിപ്പോയി, സുഹൃത്താണ് ധൈര്യം തന്നത്. KSRTC കണ്ടക്ടറുടെയും നിയമ വിദ്യാർഥിനിയുടെയും ഇടപെടൽ സഹായകമായി. സോഷ്യൽ മീഡിയയിൽ വരുന്ന നെഗറ്റീവ് കമന്റ്‌സിനെ സ്പിരിറ്റിൽ എടുക്കുന്നതായും നന്ദിത കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5