കുവൈത്ത് സിറ്റി: കുവൈത്തിൽ വെള്ളിയാഴ്ച ശക്തമായ പൊടിക്കാറ്റ് വീശി. വെള്ളിയാഴ്ച പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് rain കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കടൽ യാത്രക്കാർക്കും കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ ജാഗ്രതയോടെയാണ് ബോട്ടുകളും മറ്റും പ്രവർത്തിച്ചത്. ഇന്നലെ മഴ പെയ്യുമെന്ന മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും വെള്ളിയാഴ്ച പകൽ മഴ ഉണ്ടായിരുന്നില്ല. അതേസമയം, ശനിയാഴ്ച മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ ചൂണ്ടിക്കാട്ടി. ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ജ്യോതിശാസ്ത്രജ്ഞനായ അദേൽ അൽ സദൂൻ അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച രാജ്യത്ത് പലയിടങ്ങളിലും മഴ ലഭിച്ചിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5