കുവൈത്ത് സിറ്റി: ഈജിപ്ഷ്യനായ താമസക്കാരിന്‍റെ തട്ടിപ്പിന് ഇരയായി കുവൈത്തി പൗര. 42,000 കുവൈത്തി ദിനാര്‍ വാടകയ്ക്ക് ഒരു കോംപ്ലക്സിനുള്ളില്‍ രണ്ട് കടകള്‍ വാടകയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം നല്‍കി കരാര്‍ ഒപ്പിടുകയാണ് പ്രതി ചെയ്തതെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ പറഞ്ഞു. രണ്ട് റെസ്റ്ററെന്‍റുകള്‍ ആരംഭിക്കുന്നതിന് വേണ്ടിയായിരുന്നു കടകള്‍. പ്രതി കോംപ്ലക്‌സിന്റെ ഡയറക്ടറുടെ വ്യാജ ഒപ്പ് ഉണ്ടാക്കിയാണ് ഇങ്ങനെയൊരു കരാര്‍ ഉണ്ടാക്കിയത്. സ്‌ട്രക്ചറൽ പ്ലാനിൽ ഉൾപ്പെടുത്താത്തതിനാൽ രണ്ട് കടകളും നീക്കം ചെയ്യുകയും കരാർ അവസാനിപ്പിക്കുകയും ചെയ്തുവെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw