അബുദാബി: ബിഗ് ടിക്കറ്റിലൂടെ ഇക്കുറി ഭാഗ്യമെത്തിയത് പ്രവാസി മലയാളി വനിതയെ തേടി big ticket log in. ശനിയാഴ്ച രാത്രി നടന്ന 252-ാം സീരിസ് നറുക്കെടുപ്പിലാണ് അബുദാബിയിൽ താമസിക്കുന്ന മലയാളിയായ ലൗസിമോൾ അച്ചാമ്മ സമ്മാനം നേടിയത്. രണ്ട് കോടി ദിർഹത്തിന്റെ (40 കോടിയിലധികം ഇന്ത്യൻ രൂപ) ഒന്നാം സമ്മാനമാണ് ഇവരെ തേടി എത്തിയത്. മേയ് ആറാം തീയ്യതി ബിഗ് ടിക്കറ്റ് സ്റ്റോറിൽ നിന്ന് നേരിട്ടെടുത്ത 116137 നമ്പറിലുള്ള ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. സമ്മാന വിവരം അറിയിക്കാനായി ബിഗ് ടിക്കറ്റ് വേദിയിൽ നിന്ന് സംഘാടകർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അബുദാബിയിലെ ലുലു ഹൈപ്പർ മാർക്കറ്റിലായിരുന്നു ലൗസി. ഒന്നാം സമ്മാനം കിട്ടിയെന്ന് പറഞ്ഞപ്പോൾ വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു ആദ്യ പ്രതികരണം. പിന്നീട് സന്തോഷം ആനന്ദ കണ്ണീരിയി. സംസാരിക്കാൻ പോലുമാവാതെ ഇടറിയ ശബ്ദത്തിൽ ബിഗ് ടിക്കറ്റിന് നന്ദി പറഞ്ഞ് ഫോൺ കോൾ കട്ട് ചെയ്യുകയായിരുന്നു. ആകെ എട്ട് സമ്മാനങ്ങളിൽ ഒന്നാം സമ്മാനം ഉൾപ്പെടെ അഞ്ചെണ്ണവും ഇന്ത്യക്കാരായ പ്രവാസികളാണ് കരസ്ഥമാക്കിയത്. ഇന്ത്യക്കാരൻ അലക്സ് കുരുവിളയാണ് ഒരു ലക്ഷം ദിർഹത്തിന്റെ രണ്ടാം സമ്മാനം നേടിയത്. മറ്റൊരു ഇന്ത്യക്കാരൻ നജീബ് അബ്ദുല്ല അമ്പലത്ത് വീട്ടിൽ 70,000 ദിർഹത്തിന്റെ മൂന്നാം സമ്മാനം സ്വന്തമാക്കി. മലയാളിയായ ഫിറോസ് പുതിയകോവിലകം 50,000 ദിർഹത്തിന്റെ അഞ്ചാം സമ്മാനത്തിന് അർഹനായി. ജൂൺ മാസത്തിൽ ബിഗ് ടിക്കറ്റ് എടുക്കുന്നവരെ ഉൾപ്പെടുന്ന ജൂലൈ മൂന്നാം തീയ്യതി നടക്കാനിരിക്കുന്ന അടുത്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ഒന്നരക്കോടി ദിർഹമാണ്. ഒരു ലക്ഷം ദിർഹം മുതൽ 20,000 ദിർഹം വരെ നീണ്ടുനിൽക്കുന്ന എട്ട് സമ്മാനങ്ങളും ഈ നറുക്കെടുപ്പിൽ ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw