കുവൈത്ത് സിറ്റി: സബാഹ് അൽ അഹ്മദ് പാർപ്പിട മേഖലയിൽ ഇന്ധനവുമായി വന്ന ടാങ്കർ മറിഞ്ഞു. എണ്ണ ചോർച്ച tanker ഉണ്ടായെങ്കിലും ഫയർഫോഴ്സ് ഉടൻ സ്ഥലത്തെത്തി അപകടസാധ്യത ഒഴിവാക്കി. തിങ്കളാഴ്ച സെൻട്രൽ ഓപറേഷൻസ് ഡിപ്പാർട്മെന്റിന് അപകടത്തെ കുറിച്ച് റിപ്പോർട്ട് ലഭിച്ചതായി ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. ഏറ്റവും അടുത്തുള്ള ഫയർഫോഴ്സ് സംഘത്തിന് സെൻട്രൽ ഓപറേഷൻസ് ഡിപ്പാർട്മെന്റ് വിവരം കൈമാറി. സംഘം എത്തിയപ്പോൾ ഡീസൽ ടാങ്ക് മറിഞ്ഞ് തീപിടിക്കുന്ന വസ്തുവിന്റെ ചോർച്ചക്ക് കാരണമായതായി കണ്ടെത്തി. എന്നാൽ വൈകാതെ അപകടം കൈകാര്യം ചെയ്തു. അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകളില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw