ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിനെ പ്രധാനമന്ത്രിയായി kuwait pm നിയമിക്കുന്നതിനും പുതിയ മന്ത്രിസഭ രൂപീകരിക്കാൻ അദ്ദേഹത്തെ നിയോഗിക്കുന്നതിനുമുള്ള അമീരി ഉത്തരവ് ചൊവ്വാഴ്ച പുറപ്പെടുവിച്ചു.പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇത് ഒരു വർഷത്തിനിടയിൽ ഇത് അഞ്ചാം തവണയാണ് അമീർ ഷെയ്ഖ് നവാഫിന്റെ പുത്രനായ ഷെയ്ഖ് അഹമ്മദിനെ പ്രധാന മന്ത്രിയായി നിയമിക്കുന്നത്. ഈ മാസം 6 നു കുവൈത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നിരുന്നു. ഇതേ തുടർന്നാണ് പ്രധാന മന്ത്രി രാജി സമർപ്പിച്ചത്. 2022 ജൂലായ് 24 നാണ് ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ സബാഹിന്റെ രാജിയെ തുടർന്ന് 67 കാരനായ ഷെയ്ഖ് ഷെയ്ഖ് അഹമ്മദ് അൽ നവാഫ് അൽ സബാഹിനെ പ്രധാനമന്ത്രിയായി നിയമിച്ചു കൊണ്ട് അമീർ ഉത്തരവ് പുറപ്പെടുവിച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw