തിരുവനന്തപുരം: പ്രവാസികൾക്ക് തിരിച്ചടിയായി എയർ ഇന്ത്യ എക്സ്പ്രസ് തീരുമാനം .യാത്രക്കാർക്ക് നൽകുന്ന സൗജന്യ സ്നാക്സ് ബോക്സ് വിതരണം നിർത്തലാക്കി . air india in ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഭക്ഷണം വേണമെങ്കിൽ അതിനും പണം നൽകി ബുക്ക് ചെയ്യേണ്ടി വരും. വിമാനത്തിൽ നിന്നും പണം നൽകിയും ഭക്ഷണം വാങ്ങാം .ബജറ്റ് എയർ ലൈൻസ് എന്ന സങ്കൽപ്പത്തിലാണ് സൗജന്യ സ്നാക്സ് ബോക്സ് നൽകിയിരുന്നത്. ക്രൂ അംഗങ്ങൾക്കുള്ള ഹോട്ടലിലെ പ്രത്യേക മുറി താമസവും നിർത്തിയിരുന്നു. രണ്ട് പേർക്ക് ഒരു മുറിയെടുക്കണമെന്നായിരുന്നു നിർദ്ദേശം. ദില്ലി ലേബർ കോടതി ഈ തീരുമാനം സ്റ്റേ ചെയ്തിരുന്നു സ്വകാര്യ വത്കരണ ശേഷം വരുമാന വർദ്ധന ലക്ഷമിട്ടാണ് എയർ ഇന്ത്യയുടെ തീരുമാനം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw