കുവൈത്ത് സിറ്റി : കുവൈത്ത് വിമാനത്താവളത്തിൽ വൻ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ യാത്രക്കാർ airport cars പുറപ്പെടുന്നതിന് 3 മണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണം എന്ന നിർദേശവുമായി അധികൃതർ. കുവൈത്തിൽ മധ്യ വേനൽ അവധിക്ക് ഒപ്പം ബലി പെരുന്നാൾ അവധി കൂടി എത്തിയതോടെയാണ് ഇത്തരത്തിൽ തിരക്ക് കൂടിയത്. തിരക്ക് നിയന്ത്രിക്കുവാനും സഞ്ചാര പ്രവാഹം സുഗമമാക്കുവാനും ലക്ഷ്യമിട്ട് കൊണ്ട് വിവിധ വകുപ്പുകളും ആയി സഹകരിച്ച് ഏകോപനം നടത്തി വരികയാണെന്ന് ഡയറക്ടറേറ്റ് ഓഫ് ജനറൽ സിവിൽ ഏവിയേഷൻ,പ്ലാനിംഗ് ആൻഡ് പ്രൊജക്ട് വിഭാഗം ഡെപ്യൂട്ടി ഡയറക്ടറും ഔദ്യോഗിക വക്താവുമായ സാദ് അൽ ഒതൈബി അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw