കുവൈത്ത് സിറ്റി : കുവൈത്തിൽ ബലി പെരുന്നാൾ അടുത്തെത്തിയതോടെ കന്നുകാലി ചന്തകളിൽ തിരക്ക് കൂടി milking goats. ആടുകളുടെ വില കുത്തനെ ഉയർന്നതായും റിപ്പോർട്ടുണ്ട്. ജോർദാനിൽ നിന്നും ഇറക്കു മതി ചെയ്യുന്ന അൽ-ഷിഫാലി ,പ്രാദേശികമായി വളർത്തുന്ന അൽ-നുഐമി, അൽ-മൊഹാജെൻ എന്നീ ഇനങ്ങളാണ് കൂടുതലായും ആളുകൾക്ക് വേണ്ടത്. ആവശ്യക്കാർ വർദ്ധിച്ചതോടെ വിപണിയിൽ അൽ നുഐമിയുടെ ദൗർലഭ്യം അനുഭവപ്പെട്ടു വരികയാണ്. ജോർദാൻ, സിറിയ എന്നിവിടങ്ങളിൽ നിന്നും ഇറക്കു മതി ചെയ്ത ആടുകൾക്കും ആവശ്യക്കാർ ഏറെയുണ്ട്.110 മുതൽ 150 ദിനാർ വരെയാണ് ഇവയുടെ വില.വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന മറ്റു ചില ഇനങ്ങൾക്ക് 70 മുതൽ 110 ദിനാർ വരെയാണ് നിലവിലെ വില. സ്വദേശികൾ തെരഞ്ഞെടുക്കുന്നത് പ്രാദേശിക ഇനമായ നുഐമിയെയാണ്. 150 മുതൽ 200 ദിനാർ വരെയാണ് ഇതിന്റെ വില.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw