ഖത്തറിൽ നിന്ന് ബഹ്‌റൈനിലേക്കുള്ള യാത്രയ്ക്കിടെ വാഹനാപകടത്തിൽ മലയാളി യുവാക്കൾ മരിച്ചു. expat മേൽമുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ് കുമാർ അർജുൻ (34), കോട്ടയം മണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിൻ എബി (41) എന്നിവരാണ് മരിച്ചത്. പെരുന്നാൾ അവധി ആഘോഷിക്കാനായി ഖത്തറിൽനിന്ന് സൗദി വഴി ബഹ്റൈനിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ദോഹയിൽനിനിന്നും പുറപ്പെട്ട് അബു സംറ അതിർത്തി കഴിഞ്ഞതിന് ശേഷം ഹഫൂഫിൽ എത്തുന്നതിന് മുൻപാണ് ഇവർ സഞ്ചരിച്ച സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. റോഡിലെ മണൽ കയറി നിയന്ത്രണം നഷ്ടമായ വാഹനം മറിഞ്ഞായിരുന്നു അപകടം. മനോജ് അർജുൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായ പരുക്കുകളോടെ അഗസ്റ്റിൻ എബിയെ ഹുഫൂഫിലെ അൽമന ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw