കുവൈത്ത് സിറ്റി: തുടർച്ചയായ പരിശീലനവും അതിർത്തികൾ നിരീക്ഷിക്കുന്നതിനുള്ള സാങ്കേതിക വിദ്യയുടെ ഉപയോഗവും രാജ്യസുരക്ഷയുടെ പ്രധാന ഘടകമാണെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ്.പെരുന്നാൾ ദിനത്തിൽ ഉം അൽ മറാഡെം ദ്വീപിലും ഖൈറാൻ തീരദേശ കേന്ദ്രത്തിലും അതിർത്തി ചെക്ക്പോസ്റ്റിലും സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരെ സന്ദർശിക്കുന്നതിനിടെയാണ് ആഭ്യന്തര മന്ത്രിയുടെ പരാമർശം.അതിർത്തി സുരക്ഷക്ക് മുൻഗണന നൽകിക്കൊണ്ട് സുരക്ഷ സംവിധാനം നവീകരിക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യ സ്ഥാപിക്കാൻ രാഷ്ട്രീയ നേതൃത്വത്തിന് താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തിയ ശൈഖ് തലാൽ ദ്വീപ് സമുദ്രാതിർത്തിയിലേക്ക് കടക്കുന്ന കപ്പലുകളുടെ പാതയാണെന്ന് സൂചിപ്പിച്ചു.ദ്വീപിൽ സേവനമനുഷ്ഠിക്കുന്ന കുവൈത്ത് ഉദ്യോഗസ്ഥർ ആളുകളുടെ പാസ്പോർട്ടുകൾ സ്റ്റാമ്പ് ചെയ്യുകയും കപ്പലുകളിൽ പുറപ്പെടുന്നതും പ്രവേശിക്കുന്നതും സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നു. എല്ലാ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ശൈഖ് തലാൽ പെരുന്നാൾ ആശംസകൾ നേർന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw