മദീന ∙ പത്തംഗ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് രണ്ട് ഇന്ത്യക്കാർ മരിച്ചു. എട്ടു പേർക്ക് പരുക്കേറ്റു. മദീന സന്ദർശനത്തിന് പുറപ്പെട്ട തമിഴ്നാട് മധുര സ്വദേശി ഇസാൽ ബീഗം, രണ്ടു വയസ്സുകാരൻ ജസീൽ മുസ്തഫ എന്നിവരാണ് മരിച്ചത്. ഒരാൾ ഗുരതരാവസ്ഥയിലാണ്.
സന്ദർശന വീസയിലെത്തിയതായിരുന്നു മരിച്ചവർ. വ്യാഴാഴ്ച രാത്രിയാണ് ഇവർ അൽ ഹസ്സയിൽ നിന്ന് മദീനയിലേക്ക് യാത്ര ആരംഭിച്ചത്. ഒരു മണിക്കൂർ പിന്നിട്ടപ്പോൾ ഖുറൈസിന് അടുത്തായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാൻ മറിഞ്ഞാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. നിയന്ത്രണംവിട്ട വാഹനം പലതവണ മറിഞ്ഞത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. ഇസാൽ ബീഗം സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴിയാണ് ജസീൽ മുസ്തഫ മരിച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw