കുവൈത്ത് സിറ്റി: സ്പോൺസറെ ഭയന്ന് ഗാർഹിക തൊഴിലാളിയായ ഫിലിപ്പിനോ സ്ത്രീ അവിഹിത ബന്ധത്തിലുണ്ടായ നവജാതശിശുവിനെ മുറ്റത്തേക്ക് എറിഞ്ഞു. സ്പോൺസറുടെ വീടിന്റെ രണ്ടാം നിലയിലാണ് ഗാർഹിക തൊഴിലാളി താമസിച്ചിരുന്നത്. ഏറെ നേരം വിളിച്ചിട്ടും വിവരം ഒന്നുമില്ലാത്തതിനാൽ സ്പോൺസർമാരായ ദമ്പതികൾ തൊഴിലാളിയുടെ താമസസ്ഥലത്തേക്ക് പോയി. ഒരു കുട്ടി കരയുന്ന ശബ്ദം കേട്ടതോടെ വാതിൽ തുറക്കാൻ തൊഴിലാളിയോട് ആവശ്യപ്പെട്ടു. ഏറെ നേരത്തെ നിർബന്ധത്തിന് ശേഷം വാതിൽ തുറന്നപ്പോൾ കരയുന്ന സ്ത്രീയെയാണ് കണ്ടത്.
ഒപ്പം രക്തക്കറയും ഉണ്ടായിരുന്നു. അപ്പോഴാണ് ജനാല തുറന്ന് കിടക്കുന്നത് സ്പോൺസർ കണ്ടത്. സ്‌പോൺസർ ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ നവജാതശിശുവിനെയാണ് കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധപ്പെട്ട അതോറിറ്റികളെയും ആംബുലൻസിനെയും സ്പോൺസർ വിവരം അറിയിക്കുകയും കുഞ്ഞിനെയും അമ്മയെയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ, നവജാത ശിശു മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw