കുവൈത്ത് സിറ്റി: സഹേൽ ആപ്ലിക്കേഷൻ വഴി വില സംബന്ധിച്ചുള്ളതോ മറ്റ് വാണിജ്യ ലംഘനങ്ങളും ബന്ധപ്പെട്ടുള്ളതോ ആയ റിപ്പോർട്ടുകളും പരാതികളും സമർപ്പിക്കാൻ വാണിജ്യ, വ്യവസായ മന്ത്രാലയം പൗരന്മാരോടും പ്രവാസികളോടും അഭ്യർത്ഥിച്ചു. വിവിധ ഉത്പന്നങ്ങളുടെ വില നിരീക്ഷിക്കുന്നതിനായി വില നിയന്ത്രണ പരിശോധന സംഘങ്ങൾ തുടർച്ചയായി വിപണികളിൽ പരിശോധന നടത്തുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ഗുണഭോക്താക്കളുടെ പൗരത്വം സംബന്ധിച്ച വിവരങ്ങൾ ഭേദഗതി ചെയ്യുന്നതിനായി മന്ത്രാലയം റേഷൻ കാർഡ് അപ്‌ഡേറ്റ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. പഴയ സംവിധാനത്തിൽ പൗരത്വം സംബന്ധിച്ച വിവരങ്ങളൊന്നുമില്ലെന്ന് വൃത്തങ്ങൾ വിശദീകരിച്ചു. ഗുണഭോക്താക്കൾ അവരുടെ റെസിഡൻസി പ്രദേശങ്ങളിലെ വാണിജ്യ നിയന്ത്രണ കേന്ദ്രങ്ങൾ സന്ദർശിച്ച് ഡാറ്റ ഭേദഗതി ചെയ്യണം. ഗുണഭോക്താക്കൾ അവരുടെ യഥാർത്ഥ സിവിൽ ഐഡന്റിഫിക്കേഷൻ കാർഡുകൾ ഹാജരാക്കണമെന്നും അധികൃതർ നിർദേശിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw