കുവൈത്ത് സിറ്റി: സെൻട്രൽ ജയിലിൽ തടവിലായിരിക്കെ ഒരു ഈജിപ്ഷ്യൻ തടവുകാരൻ മരണപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. പെട്ടെന്ന് ശ്വാസതടസ്സം ഉണ്ടായതോടെ തടവുകാരനെ പ്രിസണ്‍ ഡ്യൂട്ടി ഡോക്ടറുടെ അടുത്തേക്ക് മാറ്റി. എന്നാല്‍, അവിടെ എത്തിച്ച് നടത്തിയ പരിശോധനയില്‍ മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാത്തിലേക്ക് റഫര്‍ ചെയ്തുവെന്നും അധികൃതര്‍ അറിയിച്ചു. വാർഡിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ ഉദ്യോഗസ്ഥര്‍ മരിച്ചയാളുടെ സഹതടവുകാരെ ചോദ്യം ചെയ്യുന്നുണ്ട്.
👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw