കുവൈറ്റിൽ തീപിടുത്തമുണ്ടായ വീട്ടിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തി

കുവൈറ്റിലെ അൽ ഫനൈറ്റിസ് ഏരിയയിൽ വീടിനുള്ളിൽ തീപിടിച്ചു. അഗ്നിശമന സേന എത്തിയാണ് വീടിനുള്ളിൽ അകപ്പെട്ടവരെ രക്ഷിച്ചു ആശുപത്രിയിലേക്ക് മാറ്റിയത്. അൽ ഫനൈറ്റിസ് ഏരിയയിൽ ഇന്നലെ രാവിലെയാണ് സംഭവം നടന്നതെന്ന് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വിഭാഗം അറിയിച്ചു. വീടിന്റെ ബേസ്‌മെന്റിലാണ് തീ പടർന്നത്. സെ​ൻ​ട്ര​ൽ ഓ​പ​റേ​ഷ​ൻ​സ് വ​കു​പ്പി​ന് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ഉ​ട​നെ ബൈ​റാ​ഖ്, ഖു​റൈ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​ന​യെ അറിയിക്കുകയായിരുന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ ഹ​വ​ല്ലി ഏ​രി​യ​യി​ലെ ആ​റാം നി​ല​യി​ലെ വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​നു​ള്ളി​ലെ ക​ഫേ ഷോ​പ്പി​ലും തീ​പി​ടി​ത്ത​മു​ണ്ടാ​യി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Related Posts

Leave a Reply

Your email address will not be published. Required fields are marked *