ദുബായ്∙ അടുത്ത ബന്ധുവിൻറെ അർബുദ ചികിത്സയ്ക്ക് സഹായം നൽകണം. മഹ്സൂസ് നറുക്കെടുപ്പിൽ രണ്ട് കോടിയിലേറെ രൂപ(10 ലക്ഷം ദിർഹം) ലഭിച്ച ഉത്തർപ്രദേശ് സ്വദേശി ഐജാസി(49)ൻറെ വാക്കുകളാണിത്. മക്കളുടെ വിദ്യാഭ്യാസമാണ് മറ്റൊരു ലക്ഷ്യമെന്നും ഇദ്ദേഹം പറഞ്ഞു.ശനിയാഴ്ച രാത്രി നടന്ന നറുക്കെടുപ്പിലാണ് ദുബായിലെ കാര്യ കമ്പനിയിൽ ഡെലിവറി വിഭാഗം തലവനായി ജോലി ചെയ്യുന്ന ഐജാസ് ആഴ്ചയിലെ ഗ്യാരൻറീഡ് സമ്മാനം നേടിയത്. നറുക്കെടുപ്പിലെ 52-ാമത്തെ കോടീശ്വരനായിത്തീർന്നു ഇദ്ദേഹം. ശനിയാഴ്‌ച അബുദാബിയിലുള്ള സഹോദരിയെ കാണാൻ പോയതിനാൽ തത്സമയ നറുക്കെടുപ്പ് കാണാൻ സാധിച്ചിരുന്നില്ല. സമ്മാനം നേടിയ വിവരം അറിഞ്ഞപ്പോൾ സത്യം പറഞ്ഞാൽ ഞെട്ടിപ്പോയെന്ന് ഐജാസ് പറഞ്ഞു. മഹ്സൂസ് അയച്ച ഇ–മെയിൽ മനസ്സിലാക്കാൻ അത് രണ്ടോ മൂന്നോ തവണ വായിക്കേണ്ടിവന്നു. പിന്നീട് ക്രെഡിറ്റ് തുക എന്താണെന്ന് അറിയാൻ എൻറെ മഹ്‌സൂസ് അക്കൗണ്ട് പരിശോധിച്ചപ്പോൾ സംഭവം യാഥാർഥ്യമാണെന്ന് തിരിച്ചറിഞ്ഞു. അടുത്ത ദിവസം ഫോൺ കോളും ലഭിച്ചപ്പോൾ എല്ലാത്തിനും സ്ഥിരീകരണമായി. ഐജാസ് ഭാര്യയോടും 21, 17, 14 വയസ്സുള്ള മൂന്ന് മക്കളോടുമൊപ്പം ദുബായിലാണ് താമസം. അടുത്ത ബന്ധുവായ സ്ത്രീ അർബുദം ബാധിച്ച് നാട്ടിലെ ആശുപത്രിയിൽ കോമയിലാണ്. അവരെ സഹായിക്കുകയാണ് തൻറെ കർത്തമെന്ന് ഇദ്ദേഹം ആവർത്തിക്കുന്നു. ഏറ്റവും പുതിയ മഹ്‌സൂസ് നറുക്കെടുപ്പിൽ 1,402 വിജയികൾക്ക് ആകെ 5,40,000 ദിർഹം സമ്മാനത്തുകയായി ലഭിച്ചു. ഈ ആഴ്‌ച 20 ദശലക്ഷം ദിർഹത്തിന്റെ ഉയർന്ന സമ്മാനത്തിന് അവകാശികളില്ലാതെയായപ്പോൾ, 42 പേർ 3, 7, 22, 30, 31 എന്നീ അഞ്ച് നമ്പറുകളിൽ നാലെണ്ണം പൊരുത്തപ്പെടുത്തി രണ്ടാം സമ്മാനമായ 2,00,000 ദിർഹം പങ്കിട്ടു, ഓരോരുത്തർക്കും 4,762 ദിർഹമാണ് ലഭിച്ചത്. മറ്റ് 1,360 വിജയികൾ അഞ്ചിൽ മൂന്നെണ്ണം പൊരുത്തപ്പെടുത്തി 250 ദിർഹം വീതം നേടി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw