കുവൈത്ത് സിറ്റി: ബയോമെട്രിക് സംവിധാനം റദ്ദാക്കിയെന്ന അഭ്യൂഹങ്ങൾ തള്ളി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. biometric സ്വദേശികളുടെയും വിദേശികളുടെയും ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചുവരുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ഏഴര ലക്ഷം പേരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചതായി അധികൃതർ പറഞ്ഞു.രാജ്യത്തെ നിലവിലെ കേന്ദ്രങ്ങൾ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്. വേനൽക്കാല അവധിക്കുശേഷം പുതിയ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. അതിനിടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.പൗരന്മാർക്കും താമസക്കാർക്കും സഹൽ ആപ്ലിക്കേഷനും മെറ്റാ പ്ലാറ്റ്ഫോമും വഴി ബയോമെട്രിക് ഫിംഗർ പ്രിന്റ് അപ്പോയിൻമെന്റുകൾ ബുക്ക് ചെയ്യാമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. കുവൈത്ത്, ജി.സി.സി പൗരന്മാർക്കായി ഹവല്ലി, ഫർവാനിയ, അഹമ്മദി, ജഹ്റ, മുബാറക് അൽ കബീർ എന്നിവിടങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. അലി സബാഹ് അൽ സാലം ഐഡന്റിഫിക്കേഷൻ ഡിപ്പാർട്മെന്റിലും ജഹ്റ മേഖലയിലെ ഐഡന്റിഫിക്കേഷൻ ഡിപ്പാർട്മെന്റിലും പ്രവാസികൾക്കായി രണ്ട് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ ഇവ പ്രവർത്തിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw