കുവൈത്ത് സിറ്റി: സാൽമിയയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽനിന്ന് വീണു തൊഴിലാളി മരിച്ചു building. 10 നില കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽനിന്നാണ് വീണത്. വ്യാഴാഴ്ച ഉച്ചക്കാണ് അപകടമെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. സാൽമിയ ഫയർ സ്റ്റേഷനിൽനിന്നുള്ള സംഘം ഉടൻ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം ഫോറൻസിക് വകുപ്പിന് കൈമാറി. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw