സിറിയയിലെ യുദ്ധത്തിലും, ഭൂകമ്പത്തിലും പരിക്കേറ്റവർക്കായി കുവൈറ്റ് മെഡിക്കൽ ടീം “ഷിഫ” ദക്ഷിണ തുർക്കിയിൽ ദൗത്യത്തിന്റെ രണ്ടാം ദിവസം 14 ശസ്ത്രക്രിയകൾ നടത്തി. മാഞ്ചസ്റ്ററിലെ റോയൽ ഹോസ്പിറ്റലിലെ കാൽ ശസ്ത്രക്രിയയിലും എല്ലുകളിലും വിദഗ്ധനായ ഡോ. അമർ ഷുഐബ് ആണ് ഈക്കാര്യം അറിയിച്ചത്. ശസ്ത്രക്രിയയുടെ ചിലവ് വഹിച്ചതിന് കുവൈറ്റ് ആൽംസ് ഹൗസിന് അദ്ദേഹം നന്ദി പറഞ്ഞു. കുവൈത്ത് ടീമിന് തെക്കൻ തുർക്കിയിൽ ഏഴ് വർഷത്തെ മെഡിക്കൽ പരിചയമുണ്ട്. ഡോക്ടർമാരും ശസ്ത്രക്രിയാ വിദഗ്ധരും 330-ലധികം ഓപ്പറേഷനുകൾ നടത്തുകയും 8,200 രോഗികളെ ചികിത്സിക്കുകയും ചെയ്തിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw