കുവൈത്ത് സിറ്റി: പ്രാദേശിക വിപണിയിൽ വ്യാജ ഡോളർ ഇടപാടുകൾ നടത്താൻ ശ്രമിച്ച രണ്ടുപേരെ കുവൈത്തിൽ kuwait police അറസ്റ്റ് ചെയ്തു. രണ്ട് ആഫ്രിക്കക്കാരാണ് പിടിയിലായത്. ഇവരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിന് കൈമാറി. പൊലീസ് ഏജന്റിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഹവല്ലിയിലെ അപ്പാർട്ട്‌മെന്റിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പ്രാദേശിക മാധ്യമത്തെ ഉദ്ധരിച്ച് ‘അറബ് ടൈംസ് ഓൺലൈൻ’ റിപ്പോർട്ട് ചെയ്തു. പബ്ലിക് പ്രോസിക്യൂഷൻ പുറപ്പെടുവിച്ച സെർച്ച് ആൻഡ് അറസ്റ്റ് വാറണ്ടുമായാണ് അപ്പാർട്ട്‌മെന്റിൽ റെയ്ഡ് നടത്തിയത്. വ്യാജ ഡോളറുകൾ, ഉപകരണങ്ങൾ തുടങ്ങിയവയും ഇവിടെ നിന്ന് പിടിച്ചെടുത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw