കൊല്ലം: കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് മകൻ അമ്മയെ കുത്തിക്കൊന്നു. പത്തനാപുരം തലവൂർ സ്വദേശി മിനി (50) ആണ് മരിച്ചത് kerala . സംഭവത്തിൽ പ്രതി ജോമോനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. കലയപുരം ആശ്രയ സങ്കേതത്തിലെ അന്തേവാസിയായിരുന്നു മിനി. ഇന്നലെ രാവിലെ അവിടെ നിന്ന് കൂട്ടികൊണ്ടുവരുന്ന വഴിയാണ് മകൻ ജോമോൻ കൊലപ്പെടുത്തിയത്. മെയ് മാസം മുതൽ മിനിമോൾ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. രോഗം ഭേദമായതിനെത്തുടർന്ന് മകനെ മിനി വിളിച്ചു വരുത്തുകയായിരുന്നു. ചെങ്ങമനാട് ജംഗ്ഷനിൽ എത്തിയപ്പോൾ മിനിയെ ബെെക്കിൾ നിന്ന് ഇറക്കി റോഡ് വക്കത്ത് നിർത്തിയ ശേഷം നെഞ്ചിലും വയറിലുമായി നാല് തവണ ആഞ്ഞു കുത്തുകയായിരുന്നു. മിനി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഓടി രക്ഷപ്പെടാനായി തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന ലോറിയുടെ മുകളിൽ കയറിയ ജോമോനെ നാട്ടുകാർ സാഹസികമായി പിടികൂടി പൊലീസിന് കെെമാറുകയായിരുന്നു. അമ്മയ്ക്ക് നിത്യ ശാന്തി നൽകാൻ കൃത്യം നടത്തിയതെന്നാണ് വെൽഡിംഗ് തൊഴിലാളി കൂടിയായ ജോമോന്റെ മൊഴി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw