കുവൈറ്റിൽ പോലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി പ്രവാസികളെ തട്ടിപ്പിനിരയാക്കിയയാൾ അറസ്റ്റിൽ

കുവൈറ്റിൽ പോലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി പ്രവാസികളെ തട്ടിപ്പിനിരയാക്കിയ കുവൈറ്റി പൗരനെ അഹമ്മദി സുരക്ഷാ സംഘം അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് വ്യാജ സൈനിക ഐഡന്റിറ്റി അടക്കമുള്ള വസ്തുക്കൾ പിടിച്ചെടുത്തു. കുവൈറ്റിലെ മഹ്ബൂലയിൽ നിന്ന് പിടിയിലായ പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയെ കൂടുതൽ നടപടികൾക്കായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് കൈമാറി.

കൂടാതെ മയക്കുമരുന്നുമായി ഒരു കുവൈറ്റിയും രണ്ടു പ്രവാസികളും അറസ്റ്റിലായി. ഇവരിൽനിന്ന് മയക്കുമരുന്ന്, എയർ റൈഫിൽ, മയക്കുമരുന്ന് സാമഗ്രികൾ എന്നിവയും പിടിച്ചെടുത്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Related Posts

Leave a Reply

Your email address will not be published. Required fields are marked *