പല്ലുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ മലയാളി വനിത യുകെയിൽ മരണപ്പെട്ടു. ആലപ്പുഴ കണ്ണങ്കര സ്വദേശിനിയായ മെറീന ജോസഫ്(46) ആണ് ചികിത്സയിലിരിക്കെ കുഴഞ്ഞുവീണു മരിച്ചത്. വെള്ളിയാഴ്ച ജോലിസ്ഥലത്ത് വെച്ച് കഠിനമായ പല്ലുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മെറീന ബ്ലാക്ക്പൂൾ ജിപിയിൽ ചികിത്സ തേടിയിരുന്നു. ചികിത്സയ്ക്കിടെ ജിപിയിൽ വെച്ച് കുഴഞ്ഞുവീണതിനെ തുടർന്ന് പ്രസ്റ്റൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെവെച്ച് ഹൃദയാഘാതം തുടർച്ചയായി വന്നതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി വെന്റിലേറ്ററിലേക്ക് മാറ്റുകയും കഴിഞ്ഞദിവസം സർജറിയുള്ള ഒരുക്കങ്ങൾക്കിടയിൽ ആരോഗ്യനില വഷളാവുകയും തുടർന്ന് എട്ടുമണിയോടെ മരണപ്പെടുകയും ആയിരുന്നു. ഏകദേശം ഒരു വർഷം മുൻപാണ് സീനിയർ കെയർ വിസയിൽ മെറീന യുകെയിൽ എത്തിയത്. സഹോദരി എൽസമ്മ സ്റ്റീഫൻ ഒപ്പമായിരുന്നു ബ്ലാക്ക് സ്കൂളിൽ താമസിച്ചിരുന്നത്. പതിനെട്ടും പതിനഞ്ചും വയസ്സ് വീതം പ്രായമുള്ള രണ്ട് പെൺമക്കളാണ് മെറീനയ്ക്കുള്ളത്. പിതാവ് ആലപ്പുഴ കണ്ണങ്കര ഏറനാട്ടുകളത്തിൽ കൊച്ചൗസേപ്പ്. സംസ്കാരം പിന്നീട് നാട്ടിൽ വച്ച് നടത്തുന്നതാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw