കുവൈത്ത് സിറ്റി: സാൽമിയ, സബാഹ് അൽ നാസർ മേഖലകളിൽ നടത്തിയ പരിശോധനയിൽ 22 നിയമലംഘകർ പിടിയിലായി law. രണ്ട് സാങ്കൽപിക വ്യാജ ഓഫിസുകൾ കണ്ടെത്തി നടപടി എടുത്തു. റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ജനറൽ അഡ്മിനിസ്ട്രേഷനാണ് പരിശോധന നടത്തിയത്. സബാഹ് അൽ നാസർ പ്രദേശത്തുനിന്ന് ഒമ്പത്, സാൽമിയയിൽനിന്ന് 13 എന്നിങ്ങനെയാണ് പിടിയിലായത്. താമസ നിയമം ലംഘിച്ചവരും ദിവസക്കൂലിക്കാരായി ജോലി ചെയ്യുന്നവരുമാണ് അറസ്റ്റിലായത്. നിയമലംഘകരെ കണ്ടെത്തുന്നതിനായി പരിശോധന തുടരുമെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9