കുവൈത്ത് സിറ്റി: രാജ്യത്ത് മരുന്നു ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി വ്യക്തമാക്കി ms medications. ലഭ്യമല്ലാത്തവക്ക് ബദൽ മരുന്നുകളുണ്ട്.ദേശീയ അസംബ്ലി സെഷനിൽ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. മെഡിക്കൽ റെക്കോഡുകൾ സംബന്ധിച്ച വിവരസംവിധാനം ഓട്ടോമേറ്റ് ചെയ്യുന്നതിനായി ആരോഗ്യ മന്ത്രാലയം പ്രവർത്തിച്ചുവരുകയാണെന്നും ഡോ. അഹ്മദ് അൽ അവാദി കൂട്ടിച്ചേർത്തു. ഭക്ഷ്യ-മരുന്ന് സുരക്ഷയുടെ സ്ഥിരം മന്ത്രിതല സമിതി മുഖേന രാജ്യത്തിന്റെ ‘സുരക്ഷ’ എന്ന നിലയിൽ മരുന്നു സ്റ്റോക്കും നിറവേറ്റാൻ ആരോഗ്യമന്ത്രാലയം ശ്രമിക്കുന്നതായും ഡോ. അഹ്മദ് അൽ അവാദി വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9