റോം: കനത്ത ആലിപ്പഴവർഷത്തെ തുടർന്ന് 215 യാത്രക്കാരുമായി പറന്ന വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു flight. മിലാനിലെ മാൽപെൻസ വിമാനത്താവളത്തിൽ നിന്ന് അമേരിക്കയിലേക്ക് പറന്ന ഡെൽറ്റ എയർലൈൻസിൻ്റെ DL185 വിമാനമാണ് റോമിലെ ഫ്യുമിച്ചിനോ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്..മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനം തിരിച്ചിറക്കേണ്ടി വന്നതെന്ന് വിമാനക്കമ്പനി അറിയിച്ചു. 215 യാത്രക്കാർക്കും എട്ട് ജീവനക്കാരും മൂന്ന് പൈലറ്റുമാറ്റുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം തിരിച്ചിറക്കേണ്ടി വന്നെങ്കിലും ആർക്കും പരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ശക്തമായ ആലിപ്പഴവർഷത്തിൽ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതോടെ പൈലറ്റ് കൺട്രോൺ റൂമുമായി ബന്ധപ്പെടുകയും അടിയന്തര ലാൻഡിങ് ആവശ്യപ്പെടുകയുമായിരുന്നു. ആലിപ്പഴം വീഴ്ചയിൽ വിമാനത്തിൻ്റെ മുൻഭാഗത്തും ചിറകിലും കേടുപാടുകളുണ്ടാകുകയും ദ്വാരങ്ങൾ രൂപപ്പെടുകയും ചെയ്തു
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw