കൊച്ചി∙ നെടുമ്പാശേരി വിമാനത്താവളത്തിൽ യുവതിയുടെ ബോംബ് ഭീഷണിയെത്തുടർന്ന് flight മുംബൈ വിമാനം പുറപ്പെടാൻ വൈകി. തൃശൂർ സ്വദേശിയായ യുവതിയാണ് ഭീഷണി മുഴക്കിയത്. ഇൻഡിഗോ വിമാനത്തിൽ മുംബൈയ്ക്കു പോകാനെത്തിയ തൃശൂർ സ്വദേശിനിയാണ് സുരക്ഷാ പരിശോധനക്കിടെ ബാഗേജിലെന്താണെന്ന ഉദ്യോഗസ്ഥരുടെ ആവർത്തിച്ചുള്ള ചോദ്യത്തിന് ബോംബാണെന്ന് പറഞ്ഞത്. തുടർന്ന് സുരക്ഷാ പരിശോധനയുടെ ഭാഗമായി വിമാനത്തിൽ വീണ്ടും പരിശോധന നടത്തി.യുവതിയെ നെടുമ്പാശേരി പൊലീസിനു കൈമാറി. വിമാനം ഒരു മണിക്കൂർ വൈകി പുറപ്പെട്ടു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX