കുവൈറ്റിൽ വ്യാജ ട്രാവൽ ഏജൻസിയും ക്ലിനിക്കുകളും നടത്തിയവർ അറസ്റ്റിൽ

കുവൈറ്റിലെ ജ്ലീബ് ​​അൽ ഷൗഖിൽ വ്യാജ ക്ലിനിക്കും വ്യാജ ട്രാവൽ ഓഫീസും നടത്തിയതിന് നാല് പേരെ അധികൃതർ അറസ്റ്റ് ചെയ്തു. മെഡിക്കൽ സെന്ററിൽ നിന്ന് വൻതോതിൽ മരുന്നുകളും പിടിച്ചെടുത്തു. ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിന് കീഴിലുള്ള ഉദ്യഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂന്ന് പേർ വ്യാജ മെഡിക്കൽ ക്ലിനിക് നടത്തുകയും നാലാമൻ വ്യാജ ട്രാവൽ ഓഫീസ് നടത്തുകയും ചെയ്യുകയായിരുന്നു.
പിടികൂടിയ വ്യക്തികളെയും പിടിച്ചെടുത്ത വസ്തുക്കളെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version