കുവൈറ്റിൽ ബിനെയ്ദ് അൽ ഖർ പ്രദേശത്ത് ആത്മഹത്യക്കു ശ്രമിച്ച സ്ത്രീയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ഒരു കെട്ടിടത്തിൽ സ്ത്രീ ആത്മഹത്യക്കു ശ്രമിച്ചതായി സെൻട്രൽ ഓപറേഷൻസ് ഡിപ്പാർട്മെന്റിന് വിവരം ലഭിക്കുകയായിരുന്നു എന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. അൽ ഹിലാലി, സെർച്ച് ആൻഡ് റെസ്ക്യൂ സെന്ററുകളിൽനിന്നുള്ള അഗ്നിശമന സേനയെ ഉടൻ സ്ഥലത്തേക്ക് അയച്ചു. സംഘം എത്തിയപ്പോൾ മൂന്നാം നിലയിൽനിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതായി കണ്ടെത്തി. ഉടൻതന്നെ ഫയർഫോഴ്സിന്റെ കൂറ്റൻ എയർബാഗുകൾ കെട്ടിടത്തിന് താഴെ സ്ഥാപിച്ച് മുകളിൽനിന്നു ചാടിയ യുവതിയെ പരിക്കേൽക്കാതെ രക്ഷിക്കുകയായിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX