കേരളത്തിൽ സന്ദർശനത്തിനെത്തിയ വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ കരുനാഗപ്പള്ളി ചെറിയഴീക്കൽ സ്വദേശികളായ രണ്ടു പേർ പിടിയിൽ. ചെറിയഴീക്കല്‍ സ്വദേശികളായ നിഖില്‍, ജയന്‍ എന്നിവരാണ് പിടിയിലായത്. പീഡനത്തിന് ഇരയായത് യുഎസ് വനിതയാണെന്നാണു സൂചന. അമൃതപുരിയിൽ സന്ദർശനത്തിന് എത്തിയതാണ് 44 വയസ്സുള്ള വനിത.
അമൃതപുരിക്ക് അടുത്തുള്ള ബീച്ചിലിരിക്കുകയായിരുന്ന വനിതയെ മദ്യം നൽകാമെന്നു വാഗ്ദാനം നൽകി യുവാക്കൾ കാട്ടിൽകടവു ഭാഗത്തെ ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ആശ്രമം അധികൃതര്‍ക്കു നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ വനിതയെ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് പൊലീസിൽ പരാതി നൽകി. ചൊവ്വാഴ്ച രാത്രിയാണ് ജയനെയും നിഖിലിനെയും പൊലീസ് അറസ്റ്റു ചെയ്തത്. കൃത്യത്തിൽ കൂടുതൽപ്പേരുണ്ടോയെന്ന് കരുനാഗപ്പള്ളി പൊലീസ് അന്വേഷിച്ചു വരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX