കുവൈത്ത് സിറ്റി: കുവെെത്തില്‍ ഗതാഗതക്കുരുക്കിനിടെ നടപ്പാതയിലൂടെ വാഹനം ഓടിച്ച ഡ്രൈവർക്കെതിരെ ആഭ്യന്തര മന്ത്രാലയ നടപടി. സംഭവത്തിൽ കേസെടുത്ത ആഭ്യന്തര മന്ത്രാലയം വാഹനം പിടിച്ചെടുത്തു. വൺവേ ലൈനിൽ മുന്നിലുള്ള വാഹനത്തെ മറികടക്കാൻ ഇയാൾ നടപ്പാതയിലൂടെ വാഹനം ഓടിക്കുകയും കൂട്ടിയിടിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയുമുണ്ടായി. ഗതാഗത നിയമങ്ങളുടെ ലംഘനം ശ്രദ്ധയിൽപെട്ടതിനുപിറകെ ആഭ്യന്തര മന്ത്രാലയം വാഹനം കണ്ടെത്തുകയും പിടിച്ചെടുക്കുകയുമായിരുന്നു. ഡ്രൈവർക്കെതിരെ നിയമലംഘനത്തിനും കേസെടുത്തു.
👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX