റിയാദ്: സൗദിയിൽ ഇന്ത്യക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ രണ്ട് സൌദി പൌരൻമാർക്ക് വധശിക്ഷ നടപ്പാക്കി. മുഹമ്മദ് ഹുസൈൻ അൻസാരി എന്ന ഇന്ത്യക്കാരനെ മനപ്പൂർവം കാറിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് സൌദി പൌരന്മാരായ അബ്ദുല്ല മുബാറക് അൽ അജമി മുഹമ്മദ്, സൈഅലി അൽ അനസി എന്നിവരെ ഇന്ന് രാവിലെ റിയാദിൽ വധശിക്ഷയ്ക്ക് വിധേയരാക്കിയത്. ഞായറാഴ്ച രാവിലെയാണ് ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയത്. കവർച്ച ലക്ഷ്യമിട്ട് കാറിടിച്ച് കൊലപ്പെടുത്തിയ ശേഷം ഇന്ത്യക്കാരന്റെ കൈവശമുണ്ടായിരുന്ന പണവും മറ്റും പ്രതികൾ മോഷ്ടിച്ചിരുന്നു. മയക്കുമരുന്ന് ഉപയോഗിക്കുകയും മറ്റ് പലരെയും ഭീഷണിപ്പെടുത്തിയും മറ്റും കൊള്ളയടിക്കുകയും ചെയ്ത പ്രതികൾ സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ടതോടെ അവർക്കെതിരെയും ആയുധമുയർത്തിയിരുന്നു. തുടർന്ന് പ്രത്യേക സംഘത്തിന്റെ പിടിയിലായ പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ ഉന്നയിച്ച കുറ്റങ്ങൾ കോടതിയിൽ തെളിഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX