കുവൈറ്റിൽ 1,100 കുപ്പി പ്രാദേശിക നിർമ്മിത മദ്യവുമായി ഒരു ഏഷ്യൻ ഡ്രൈവറെ ജഹ്‌റ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇയാൾ ഓടിച്ചിരുന്ന വാൻ അപകടത്തിൽ പെട്ടതായും ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകാൻ ശ്രമിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ പിന്നീട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും വാനിൽ നിന്ന് 1100 കുപ്പി പ്രാദേശികമായി നിർമ്മിച്ച മദ്യം കണ്ടെത്തുകയും ചെയ്തു.നിയമനടപടികൾക്കായി ഡ്രൈവറെയും മദ്യകുപ്പികളും അധികാരികൾക്ക് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX