ഗൾഫിൽ നിന്നെത്തിയ യുവതിയിൽ നിന്ന് പിടികൂടിയത് വൻതോതിൽ സ്വർണം പിടികൂടി. അമ്മ മരിച്ചുപോയെന്നും gold smuggling കാണാനെത്തിയതാണെന്നും പറഞ്ഞ് പരിശോധന ഒഴിവാക്കിയ യുവതിയുടെ കൈവശം ഉണ്ടായത 25.75 ലക്ഷം രൂപയുടെ സ്വർണം. ഇൻഡിഗോ വിമാനത്തിൽ ബഹ്റൈനിൽനിന്ന് കൊച്ചിയിൽ എത്തിയ ആലപ്പുഴ സ്വദേശിനി രജുലയാണ് പിടിയിലായത്. ഇവരിൽ നിന്ന് 518 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. കസ്റ്റംസിന്റെ ഡ്യൂട്ടി സമയം മാറുന്ന നേരത്താണ് ഇവർ എത്തിയത്. തിരക്കുകൂട്ടി ഗ്രീൻ ചാനലിലൂടെ കടന്നുപോകാൻ ശ്രമിക്കുകയായിരുന്നു രജുല. എന്നാൽ ഇവരുടെ നടത്തത്തിൽ സംശയം തോന്നി കസ്റ്റംസ് പിടികൂടി വിശദമായി പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. ഷൂസിനുള്ളിൽ കറുത്ത കവറിൽ പൊതിഞ്ഞ് 275 ഗ്രാം സ്വർണ മിശ്രിതം ഒളിപ്പിച്ചിരുന്നു. കൂടാതെ 253 ഗ്രാം തൂക്കം വരുന്ന അഞ്ച് വളകളും ഒരു മാലയും ഇവർ അണിഞ്ഞിരുന്നതായും ഉദ്യോഗസ്ഥർ കണ്ടെത്തി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX