കൊച്ചി എളമക്കരയിൽ യുവാവ് യുവതിയെ കുത്തിക്കൊന്നു. ചങ്ങനാശേരി സ്വദേശി രേഷ്മയാണ് കൊല്ലപ്പെട്ടത് kerala. മലപ്പുറം സ്വദേശി നൗഷിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും പരിചയക്കാരും ഒരേ ഫ്‌ളാറ്റിൽ താമസിക്കുന്നവരുമാണ്. വൈകിട്ടോടെ രേഷ്മയും നൗഷിദും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും രേഷ്മയെ കുത്തുകയുമായിരുന്നു. ആശുപത്രിയിലെത്തും മുൻപേ യുവതി കൊല്ലപ്പെട്ടിരുന്നു. എന്താണ് പ്രകോപന കാരണമെന്ന് വ്യക്തമല്ല. രേഷ്മയുടെ ശരീരത്തിൽ ആഴത്തിൽ മുറിവുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ കൊച്ചി നഗരത്തിലുണ്ടാകുന്ന ഏഴാമത്തെ കൊലപാതകമാണിത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX