കുവൈറ്റിൽ പാർപ്പിട സമുച്ചയം നിർമിക്കാൻ ചൈനീസ് കമ്പനികളുമായി കരാർ. തെക്കൻ അഹമ്മദി ഗവർണറേറ്റിൽ 597 യൂനിറ്റ് റസിഡൻഷ്യൽ പ്രോജക്ടിന്റെ നിർമാണമാണ് ചൈനീസ് കമ്പനികൾ ഏറ്റെടുത്തത്. ചൈന റെയിൽവേ ഗ്രൂപ്പും പവർചൈന എന്നറിയപ്പെടുന്ന പവർ കൺസ്ട്രക്ഷൻ കോർപ്പറേഷനും ചേർന്നാണ് പ്രവൃത്തി നടത്തുന്നത്. 630,000 ചതുരശ്ര മീറ്റർ പദ്ധതിയിൽ കടകളും മറ്റ് അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX